വിജിലന്‍സ് വകുപ്പിന്റെ റെയ്ഡില്‍ നിന്ന് രക്ഷപ്പെടാന്‍ രണ്ടു കോടി രൂപ അയല്‍വാസിയുടെ ടെറസിലേക്ക് എറിഞ്ഞ് സബ് കളക്ടര്‍.
ഒഡീഷയിലെ നബരംഗ്പൂര്‍ ജില്ലയിലെ അഡീഷണല്‍ സബ് കളക്ടര്‍ പ്രശാന്ത് കുമാര്‍ റൗട്ടാണ് പണം ഒളിപ്പിക്കാന്‍ നോക്കിയത്. അനധികൃത സ്വത്ത് സമ്പാദിച്ചെന്നാരോപിച്ചായിരുന്നു ഒഡീഷയിലെ വിജിലന്‍സ് വകുപ്പിന്റെ റെയ്ഡ്.
റൗട്ടിന്റെ ഭൂവനേശ്വറിന്റെ കാനന്‍ വിഹാര്‍ ഏരിയയിലെ വീട്ടിലാണ് റെയ്ഡ് നടന്നത്. ഇതിന് മുമ്പായി റൗട്ട് അയല്‍വാസിയുടെ ടെറസിലേക്ക് പണം നിറച്ച ബാഗ് എറിയുകയായിരുന്നുവെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തുടര്‍ന്ന് ടെറസില്‍ നിന്ന് ആറു പെട്ടികളിലായി ഒളിപ്പിച്ച രണ്ടു കോടിയിലധികം രൂപ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു.
റെയ്ഡ് 36 മണിക്കൂറിലേറെ നീണ്ടു.9 സ്ഥല്‌ളില്‍ ഒരേ സമയം തെരച്ചില്‍ നടന്നു. ഇതു കൂടാതെ റൗട്ടിന്റെ പരിചയക്കാരുമായി ബന്ധപ്പെട്ട മറ്റ് അഞ്ചിടങ്ങളിലും തെരച്ചില്‍ നടന്നതായും വിജിലന്‍സ് ഓഫീസര്‍ അറിയിച്ചു.