ഓടുന്ന ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറി യോഗാ ദിന റീല്‍സ് ഷൂട്ട് ചെയ്ത യുവാക്കള്‍ അറസ്റ്റില്‍. യുപിയിലെ ഗ്രേറ്റര്‍ നോയിഡയില്‍ അന്താരാഷ്ട്ര യോഗാ ദിനമായ ജൂണ്‍ 21 നായിരുന്നു സംഭവം.
ഗ്രേറ്റര്‍ നോയിഡയിലെ ജാര്‍ച്ച സ്വദേശികളായ 19 ഉം 22 ഉം വയസ് പ്രായമുള്ള വിദ്യാര്‍ത്ഥികളാണ് റെയില്‍വേ സുരക്ഷാ സേനയുടെ പിടിയിലായത്. ഇരുവരും ഓടുന്ന ഗുഡ്സ് ട്രെയിനിന് മുകളില്‍ അര്‍ധ നഗ്നരായി കയറി നിന്ന് രണ്ടു ബോഗികളായി കാലുകള്‍ വച്ച് സാഹസം കാണിക്കുകയും മറ്റൊരാള്‍ ഇതു ഷൂട്ട് ചെയ്യുകയായിരുന്നു.
ട്രെയിന്‍ ഒരു കനാലിന് മുകളിലൂടെ പോയപ്പോള്‍ ഇവരില്‍ ഒരാള്‍ വെള്ളത്തിലേക്ക് ചാടുകയും ചെയ്തു. പാട്ടിന്റെ അകമ്പടിയോടെ സോഷ്യല്‍മീഡിയയില്‍ റീല്‍സായി പോസ്റ്റ് ചെയ്ത വീഡിയോ വൈറലായതോടെ ആര്‍പിഎഫ് പിടികൂടുകയായിരുന്നു.