അബുദാബിയില്‍ ടോള്‍ സംവിധാനമായ ദര്‍ബില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ എണ്ണെം 20.14 ലക്ഷം കടന്നു. ദുബായിലെ സാലിക്കിന് സമാനമാണ് ദര്‍ബ്.
അബുദാബിയില്‍ വാഹനമോടിക്കുന്നവരും എതര എമിറ്റേറ്റുകളില്‍ നിന്ന് അബുദാബിയിലെത്തുന്നവരും ദര്‍ബില്‍ രജിസ്റ്റര്‍ ചെയ്തു വേണം വാഹനവുമായി എത്താന്‍.
ഷെയ്ഖ് ഖലീഫബിന്‍ സായിദ്, അല്‍ മഖ്ത, മുസഫ, ഷെയ്ഖ് സായിദ് എന്നീ നാലു പ്രധാന പാലങ്ങളിലാണ് ടോള്‍ ഗേറ്റ്.
നൂറു ദിര്‍ഹത്തിന് ദര്‍ബില്‍ രജിസ്റ്റര്‍ ചെയ്യാം. ഇതില്‍ 50 ദിര്‍ഹം ടോളിന് ഉപയോഗിക്കാം. ഒരു തവണ യാത്ര ചെയ്യാന്‍ നാലു ദിര്‍ഹം ഈടാക്കും. ഇ വാഹനങ്ങളെ ടോളില്‍ നിന്ന് ഒഴിവാക്കി. പിഴ ഒഴിവാക്കാന്‍ വാഹന ഉടമകള്‍ എത്രയും വേഗം ദര്‍ബ് അക്കൗണ്ട് എടുക്കണം.