ശമ്പള കുടിശ്ശിക ; കമ്പനിക്ക് ദുബായ് കോടതി 10.75 ലക്ഷം ദിര്‍ഹം പിഴ ചുമത്തി
215 തൊഴിലാളികള്‍ക്ക് രണ്ടുമാസത്തെ ശമ്പള കുടിശ്ശിക വരുത്തിയ കമ്പനിക്ക് ദുബായ് കോടതി 10.75 ലക്ഷം ദിര്‍ഹം പിഴ ചുമത്തി.
തൊഴില്‍ തര്‍ക്ക പരിഹാര കേന്ദ്രത്തിലെത്തിയ പരാതിയില്‍ അനുരഞ്ജനം പരാജയപ്പെട്ടതോടെ കേസ് കോടതിയിലേക്ക് മാറ്റുകയായിരുന്നു.
ഓരോ തൊഴിലാളിക്കും അഞ്ഞൂറ് ദിര്‍ഹം എന്ന തോതിലാണ് പിഴയിട്ടത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ശമ്പളം നല്‍കാന്‍ സാധിച്ചില്ലെന്ന് കമ്പനി അധികൃതര്‍ സമ്മതിച്ചു.