അജ്മാന് തീപിടിത്തം ; 64 അപാര്‍ട്ട്മെന്റുകളും പത്തു വാഹനങ്ങളും കത്തി നശിച്ചു ; മലയാളികള്‍ ഉള്‍പ്പെടെ 256 പേരെ മാറ്റിപാര്‍പ്പിച്ചു
ചൊവ്വാഴ്ച പുലര്‍ച്ചെ അജ്മാന് ഒന്നിലെ ബഹുനില റെസിഡന്‍ഷ്യല്‍ കോംപ്ലക്സിന്റെ ടവര്‍ 2ല്‍ ഉണ്ടായ വന്‍ തീപിടിത്തത്തെ തുടര്‍ന്ന് 256 പേര്‍ക്ക് ഹോട്ടല്‍ താമസം അനുവദിച്ചതായി പൊലീസ് അറിയിച്ചു.
തീപിടിത്തത്തില്‍ 64 അപ്പാര്‍ട്ടുമെന്റുകളും 10 വാഹനങ്ങളും കത്തി നശിച്ചതായും ഒരു കാര്‍ പൂര്‍ണമായി കത്തി നശിച്ചതായും പൊലീസ് പറഞ്ഞു.
മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാര്‍ താമസിക്കുന്ന കെട്ടിടമാണിത്. പലര്‍ക്കും തങ്ങളുടെ വിലപ്പെട്ട വസ്തുക്കളും രേഖകളും നഷ്ടമായിട്ടുണ്ട്.
അജ്മാനിലെ ഹോട്ടലുകളില്‍ 256 പേര്‍ക്ക് താമസ സൗകര്യം നല്‍കുകയും ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുമായി സഹകരിച്ച് ഏഴു ബസുകള്‍ നല്‍കുകയും ചെയ്തു. ടവറിലേയ്ക്കുള്ള വൈദ്യുത ബന്ധം പുനസ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നുണ്ട്.