സിഗ്നല്‍ ലംഘനം ; അപകട മരണത്തില്‍ സ്വദേശിയുടെ തടവ് മരവിപ്പിച്ച് കോടതി
ട്രാഫിക് സിഗ്നല്‍ ലംഘിച്ച് ഒരാളുടെ മരണത്തിനിടയാക്കിയ സ്വദേശി യുവാവിന്റെ തടവ് ഒരു വര്‍ഷത്തേക്ക് ഖോര്‍ഫക്കാന്‍ കോടതി മരവിപ്പിച്ചു. സ്ത്രീകള്‍ക്ക് നേരെയാണ് വാഹനം ഇടിച്ചുകയറ്റിയത്.
മരണപ്പെട്ട സ്ത്രീയുടെ കുടുംബത്തിന് രണ്ടു ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കാനും ട്രാഫിക് നിയമ ലംഘനത്തിന് അയ്യായിരം ദിര്‍ഹം പിഴ അടയ്ക്കാനും കോടതി യുവാവിനോട് ആവശ്യപ്പെട്ടു.
ചുവപ്പു സിഗ്നല്‍ കത്തി നില്‍ക്കുമ്പോള്‍ വാഹനം നിര്‍ത്താതെ മുന്നോട്ട് ഓടിച്ചാണ് അപകടമുണ്ടാക്കിയത്. യുവാവ് കുറ്റം സമ്മതിച്ചു.