ദുബായ് ഫ്രെയിമില്‍ പെരുന്നാള്‍ ദിനത്തില്‍ ജനപ്രവാഹം

ദുബായ് ഫ്രെയിമില്‍ പെരുന്നാള്‍ ദിനത്തില്‍ ജനപ്രവാഹം

ഒറ്റ ഫ്രെയിമില്‍ ദുബായിയുടെ രണ്ടു കാഴ്ചകള്‍ സമ്മാനിക്കുന്ന ദുബായ് ഫ്രെയിമില്‍ പെരുന്നാള്‍ ദിനത്തില്‍ ജനപ്രവാഹം. 28ന് മാത്രം ഫ്രെയിം സന്ദര്‍ശിച്ചത് 5644 പേര്‍.


ഫ്രെയിമിന്റെ മുകളില്‍ കയറിയാല്‍ ഒരു ഭാഗത്ത് പഴയ ദുബായിയും മറുഭാഗത്ത് പുതിയ ദുബായിയും കാണാം.

ഇതിനു നടുവിലായി സബീല്‍ പാര്‍ക്കില്‍ സ്ഥാപിച്ചിരിക്കുന്ന ഫ്രയിമിന് മുകളിലെ കാഴ്ചകള്‍ വിനോദ സഞ്ചാരികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്. ഫ്രെയിമിന് മുകളിലെ ഗ്ലാസ് തറയിലൂടെ നടക്കാന്‍ നല്ല മനക്കട്ടി വേണം. ചൈനയിലെ ഗ്ലാസ് പാലത്തിന് സമാനമാണ് ഫ്രയിമിന് മുകളിലെ ഗ്ലാസ് തറ ആകാശത്തിലൂടെ നടക്കുന്ന പ്രതീതിയുണ്ടാക്കുന്ന ഈ ഗ്ലാസ് തറയില്‍ കയറി നില്‍ക്കാന്‍ നല്ല ധൈര്യം വേണം. 2018 ജനുവരിയിലാണ് ദുബായ് ഫ്രെയിം തുറന്നത്.

Other News in this category



4malayalees Recommends