ഇന്‍ഡിഗോ അബുദാബിയില്‍ നിന്ന് ഇന്ത്യയിലെ രണ്ടു സെക്ടറുകളിലേക്കു സര്‍വീസ് ആരംഭിക്കുന്നു
ബജറ്റ് എയര്‍ലൈനായ ഇന്‍ഡിഗോ അബുദാബിയില്‍ നിന്ന് ഇന്ത്യയിലെ രണ്ടു സെക്ടറിലേക്ക് സര്‍വീസ് ആരംഭിക്കുന്നു. ഈ മാസം 12 ന് ലക്നൗവിലേക്കും ആഗസ്ത് 11ന് അഹമ്മദാബാദിലേക്കുമാണ് സര്‍വീസ് ആരംഭിക്കുന്നത്.
ഇതോടെ അബുദാബിയില്‍ നിന്ന് ഇന്ത്യയിലെ ഏഴു നഗരങ്ങളിലേക്കായി ആഴ്ചയില്‍ 49 സര്‍വീസുണ്ടാകും.
കേരളത്തിലേക്ക് നേരിട്ടു വിമാന ടിക്കറ്റ് ലഭിക്കാത്തവര്‍ക്ക് ഈ സര്‍വീസ് ഉപയോഗപ്പെടുത്തി കണക്ഷന് വിമാനമെടുത്തത് കേരളത്തിലെത്താം. നേരിട്ടുള്ള വിമാനത്തേക്കാള്‍ നിരക്കും അല്പം കുറയും. ദുബായില്‍ നിന്ന് കൊച്ചി, കോഴിക്കോട് ഉള്‍പ്പെടെ 15 സ്കെടറുകളിലേക്കും ഷാര്‍ജയില്‍ നിന്ന് തിരുവനന്തപുരം ഉള്‍പ്പെടെ നാലു സെക്ടറുകളിലേക്കും സര്‍വീസുണ്ട്.