യുഎഇയില്‍ മൂടല്‍ മഞ്ഞിന് സാധ്യത ; റെഡ് അലര്‍ട്ട്

യുഎഇയില്‍ മൂടല്‍ മഞ്ഞിന് സാധ്യത ; റെഡ് അലര്‍ട്ട്
യുഎഇയിലെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് നാഷണല്‍ സെന്റ് ഓഫ് മെറ്റീരിയോളജി അറിയിച്ചു.

നേരിയ മഴയുമായി ബന്ധപ്പെട്ട താഴ്ന്ന മേഘങ്ങള്‍ കിഴക്കന്‍ തീരത്ത് ദൃശ്യമാകും. ഉച്ചയോടെ സംവഹന മേഘങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ചില തീര പ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും രാത്രിയിലും നാളെ രാവിലെയും ഈര്‍പ്പമുള്ളതായിരിക്കും.

മൂടല്‍മഞ്ഞുമൂലം അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അബുദാബിയില്‍ 42 ഡിഗ്രി സെല്‍ഷ്യസിലും ദുബായില്‍ 41 ഡിഗ്രി സെല്‍ഷ്യസിലും താപനില ഉയരും. എമിറേറ്റുകളില്‍ യഥാക്രമം 29 ഡിഗ്രി സെല്‍ഷ്യസും 30 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും. കാറ്റ് പകല്‍ സമയം പൊടിപടലത്തിന് കാരണമാകും.

Other News in this category



4malayalees Recommends