ദുബായില്‍ പുതിയ ട്രാഫിക് നിയമം പ്രാബല്യത്തില്‍ ; നിയമ ലംഘകര്‍ക്ക് കര്‍ശന ശിക്ഷ
ദുബായില്‍ പിഴകള്‍ പരിഷ്‌കരിച്ച് ഇന്നു മുതല്‍ പുതിയ ട്രാഫിക് നിയമം പ്രാബല്യത്തില്‍. ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനും എമിറേറ്റിലെ വ്യക്തികളുടെ ജീവനും സ്വത്തുക്കള്‍ക്കും സംരക്ഷണം നല്‍കുന്നതിനുമാണ് നിയമം പരിഷ്‌കരിച്ചതെന്ന് അധികൃതര്‍ പറഞ്ഞു
റോഡില്‍ ഗുരുതരമായ ലംഘനങ്ങള്‍ നടത്തുന്ന ഉടമകള്‍ക്ക് ഇനി മുതല്‍ കര്‍ശന ശിക്ഷ ലഭിക്കും. ഗതാഗത സുരക്ഷ ഉറപ്പാക്കുക, അപകടങ്ങള്‍ കുറയ്ക്കുക, റോഡുകളില്‍ സുരക്ഷിതമായ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പുതിയ ഭേദഗതികളുടെ ലക്ഷ്യം.