താപനില ഉയരുന്നു ; തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍

താപനില ഉയരുന്നു ; തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍
യുഎഇയില്‍ താപനില കുതിച്ചുയരുന്നതിനിടെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാതിരിക്കാന്‍ മുന്‍കരുതല്‍ വേണമെന്ന് ഡോക്ടര്‍മാര്‍. ശ്വാസകോശ രോഗികള്‍ അതീവ ജാഗ്രത പാലിക്കണം, സൂര്യപ്രകാശം നേരിട്ടു ഏല്‍ക്കും വിധം തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവരും വിനോദത്തിന് പുറത്തുപോകുന്നവരും വാഹനം ഓടിക്കുന്നവരും മുന്‍കരുതല്‍ സ്വീകരിക്കണം.

ചൂടേല്‍ക്കുന്നത് സൂര്യാഘാതം, നിര്‍ജലീകരണം തുടങ്ങി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഇതു തലച്ചോര്‍, ഹൃദയം, വൃക്ക തുടങ്ങി ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കും.

Other News in this category



4malayalees Recommends