അമിതമായ ചൂട് ; വാഹനങ്ങളില്‍ അമിത ഭാരം ഒഴിവാക്കാന്‍ നിര്‍ദ്ദേശം

അമിതമായ ചൂട് ; വാഹനങ്ങളില്‍ അമിത ഭാരം ഒഴിവാക്കാന്‍ നിര്‍ദ്ദേശം
കടുത്ത ചൂടില്‍ വാഹനങ്ങളില്‍ അമിത ഭാരം കയറ്റരുതെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ചരക്കുകള്‍ക്ക് 60 സെന്റിമീറ്ററിലധികം ഉയരം പാടില്ല. റോഡും അന്തരീക്ഷവും ചുട്ടു പൊള്ളുന്ന സാഹചര്യത്തില്‍ വാഹനങ്ങളിലെ അമിത ഭാരം അപകടത്തിന് കാരണമാകുമെന്നതിനാലാണ് മുന്നറിയിപ്പ്.

ദീര്‍ഘ ദൂരം യാത്ര പോകുന്ന വാഹനങ്ങള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിക്കും .ഭാരം കൂടുതല്‍ കയറ്റിയാല്‍ പെര്‍മിറ്റ് പരിശോധിക്കും. ചെറു വാഹനങ്ങളില്‍ അമിത ഭാരം കയറ്റിയാല്‍ 500 ദിര്‍ഹം പിഴ ഈടാക്കും.

Other News in this category



4malayalees Recommends