ആഡംബര കാര്‍ വാങ്ങാന്‍ അറബ് വേഷത്തില്‍ ; ജീവനക്കാര്‍ക്കെല്ലാം വാരിക്കോരി പണം നല്‍കി ; ഒടുവില്‍ ജയിലിലായി

ആഡംബര കാര്‍ വാങ്ങാന്‍ അറബ് വേഷത്തില്‍ ; ജീവനക്കാര്‍ക്കെല്ലാം വാരിക്കോരി പണം നല്‍കി ; ഒടുവില്‍ ജയിലിലായി
ഇമറാത്തികളെ അപമാനിക്കുന്ന നിലയില്‍ വീഡിയോ ചിത്രീകരിച്ചു സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് വിദേശ പൗരനെ ജയിലിലടച്ചു. ഇമറാത്തികളെ അഹങ്കാരികളും പണത്തോടു ബഹുമാനമില്ലാത്തവരുമായി ചിത്രീകരിക്കുന്നതാണ് വീഡിയോ എന്ന് യുഎഇ അറ്റോണി ജനറല്‍ ഓഫീസ് വിലയിരുത്തി.

ഇമറാത്തികളുടെ പരമ്പരാഗത വേഷമായ കാന്തൂറ ധരിച്ച് ആഡംബര കാര്‍ ഷോറൂമില്‍ എത്തിയ വിദേശി, ഷോറൂമിലെ ഏറ്റവും വില കൂടിയ കാര്‍ വേണമെന്ന് ആവശ്യപ്പെട്ടു. ഒരു വലിയ ട്രേയില്‍ പണവുമായി രണ്ടുപേര്‍ ഇദ്ദേഹത്തിന് പിന്നാലെ ഷോറൂമിലെത്തുന്നതും വീഡിയോയിലുണഅട്. അഹങ്കാരത്തോടെ സംസാരിച്ച പ്രതി മുന്നില്‍ വന്നവര്‍ക്കെല്ലാം പണം എറിഞ്ഞു നല്‍കി. 20 ലക്ഷം ദിര്‍ഹം വിലയുള്ള കാര്‍ വേണമെന്ന് ആവശ്യപ്പെടുന്നതാണ് വീഡിയോയിലെ പ്രമേയം. കന്തൂറ ധരിച്ചുള്ള ഇയാളുടെ പ്രകടനം സ്വദേശികളെ കുറിച്ച് പൊതു സമൂഹത്തിന് മുന്നില്‍ തെറ്റിദ്ധാരണയ്ക്കു കാരണമായെന്നും രാജ്യത്തെ ജനങ്ങളെ ആകെ അപമാനിക്കുന്നതാണ് വീഡിയോയെന്നും സൈബര്‍ കുറ്റകൃത്വം അന്വേഷിക്കുന്ന വിഭാഗം കണ്ടെത്തി.വീഡിയോ നിര്‍മ്മാതാവിനെതിരെ അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടു. പൊതു ജനങ്ങളെ അപമാനിക്കാനും പൊതു വികാരം വ്രണപ്പെടുത്താനും ലക്ഷ്യമിട്ടുള്ളതാണ് വീഡിയോയെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.സ്പര്‍ധ വളര്‍ത്തുന്നതിനാണ് കേസ്. ഏഷ്യന്‍ വംശജനാണ് പ്രതിയെന്നും റിപ്പോര്‍ട്ടുണ്ട്.

Other News in this category



4malayalees Recommends