പ്രധാനമന്ത്രി മോദി ശനിയാഴ്ച യുഎഇയില്‍ ; യുഎഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തും
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 15ന് യുഎഇ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്. നയതന്ത്ര പര്യടനത്തിന്റെ ഭാഗമായാണ് നിര്‍ണായക സന്ദര്‍ശനം.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ചയും നടത്തും. ഫ്രാന്‍സില്‍ നിന്ന് തിരിച്ചുവരും വഴിയാണ് മോദി യുഎഇയിലിറങ്ങുക.
ജൂലൈ 13ന് ഫ്രാന്‍സിലെത്തുന്ന പ്രധാനമന്ത്രി ബാസ്റ്റില്‍ ഡേ പരേഡില്‍ മുഖ്യാതിഥിയാകും. 15ന് ഇവിടെ നിന്ന് യാത്ര തിരിക്കും. 2014 ല്‍ അധികാരമേറ്റതിന് ശേഷം മോദിയുടെ ഗള്‍ഫ് രാജ്യത്തേക്കുള്ള അഞ്ചാമത്തെ സന്ദര്‍ശനമാണിത്.