യുഎഇ സന്ദര്‍ശനത്തിനായി തലസ്ഥാനമായ അബുദാബിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മള വരവേല്‍പ്. അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ വിമാനത്താവളത്തിലെത്തി പ്രധാനമന്ത്രിയെ സ്വീകരിച്ചു. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായും മോദി കൂടിക്കാഴ്ച നടത്തും.
ഇന്ത്യായുഎഇ സഹകരണം ശക്തിപ്പെടുത്താന്‍ സന്ദര്‍ശനം സഹായിക്കുമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ രൂപയില്‍ യുഎഇയുമായി വ്യാപാരം നടത്താനുള്ള ധാരണ പത്രത്തിലും ഡല്‍ഹി ഐഐടിയുടെ ഓഫ് ക്യാമ്പസ് അബുദാബിയില്‍ തുടങ്ങാനുള്ള ധാരണ പത്രത്തിലും ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കും.
ഇന്ത്യയും യുഎഇയും തമ്മിലുള്ള സെപാ കരാറിന്റെ പരിധിയില്‍ ആരോ?ഗ്യംവിദ്യാഭ്യാസം തുടങ്ങിയ മേഖലകളെ കൂടി ഉള്‍പ്പെടുത്തുന്ന കാര്യവും സന്ദര്‍ശനത്തില്‍ ചര്‍ച്ച ചെയ്യും. ഫ്രാന്‍സ് സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് പ്രധാനമന്ത്രി യുഎഇയില്‍ സന്ദര്‍ശനത്തിനെത്തിയത്.