തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സില്‍ ചേര്‍ന്നില്ലെങ്കില്‍ വ്യക്തിക്ക് പിഴ നാനൂറ് ദിര്‍ഹം

തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സില്‍ ചേര്‍ന്നില്ലെങ്കില്‍ വ്യക്തിക്ക് പിഴ നാനൂറ് ദിര്‍ഹം
തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഭാഗമാകാത്തവരുടെ പിഴ തൊഴിലുടമ ഏറ്റെടുക്കേണ്ടതില്ലെന്ന് സ്വദേശിവല്‍ക്കരണ മന്ത്രാലയം. ഇന്‍ഷുറന്‍സിന്റെ പൂര്‍ണ ഉത്തരവാദിത്തം വ്യക്തിക്കുള്ളതാണ്. എല്ലാ സ്വകാര്യ സര്‍ക്കാര്‍ ജീവനക്കാരും ഇന്‍ഷുറന്‍സ് എടുക്കാന്‍ ബാധ്യസ്ഥരുമാണ്.

പദ്ധതിയില്‍ ചേരാത്തവര്‍ക്ക് ഒക്ടോബര്‍ 1ന് ശേഷം നാനൂറ് ദിര്‍ഹം പിഴയീടാക്കും. ഇന്‍ഷുറന്‍സ് എടുക്കണമെന്ന നിര്‍ദ്ദേശം തൊഴിലാളി പാലിക്കാത്തതിന് തൊഴില്‍ സ്ഥാപനങ്ങളോ സ്‌പോണ്‍സറോ ഉത്തരവാദികളല്ല.

ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാനുള്ള അവസാന തീയതി ഓഗസ്ത് 31 ആണ്.

Other News in this category



4malayalees Recommends