ചൂട് ; ഉച്ചവിശ്രമം നാലു വരെ വേണമെന്ന് തൊഴിലാളികള്‍
ഓരോ ദിവസവും ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഉച്ചവിശ്രമം നാലു വരെയാക്കണമെന്ന് തൊഴിലാളികള്‍. തുറസ്സായ സ്ഥലത്ത് ജോലി ചെയ്യുന്നവര്‍ക്ക് മൂന്നു മണിക്കൂള്ള ചൂടും താങ്ങനാവുന്നില്ല. വരും ദിവസങ്ങളില്‍ ചൂടു കൂടുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്.
കനത്ത ചൂടില്‍ വിശ്രമം ലഭിക്കുന്നതു പുറം ജോലിക്കാര്‍ക്ക് വലിയ ആശ്വാസമാണ്. എന്നാല്‍ ഈ വര്‍ഷം ഉഷ്ണവും അന്തരീക്ഷ ഈര്‍പ്പവും കൂടുതലായത് ബുദ്ധിമുട്ട് ഇരട്ടിയാക്കി.
ഈ സാഹചര്യത്തില്‍ പ്രതിദിനം അരമണിക്കൂര്‍ കൂടി അധികം വിശ്രമം നല്‍കിയാല്‍ വലിയ ആശ്വാസമാകുമെന്ന് തൊഴില്‍ മേഖലയിലുള്ളവര്‍ അധികൃതരെ അറിയിച്ചു. ഒരു മണി മുതല്‍ നാലു മണി വരെയാണ് ഏറ്റവും ഉയര്‍ന്ന താപനില. ഇതിനാല്‍ നിലവിലുള്ള ഉച്ച വിശ്രമ സമയത്തില്‍ നേരിയ മാറ്റം വേണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.