ഖുര്‍ആന്‍ കത്തിക്കാനുള്ള അനുമതി; സ്വീഡിഷ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധിച്ച് യുഎഇയും
ഖുര്‍ആന്‍ കത്തിക്കാന്‍ ഏതാനും തീവ്രവാദികള്‍ക്ക് ആവര്‍ത്തിച്ച് അനുമതി നല്‍കിയതിലൂടെ സ്വീഡന്‍ അന്താരാഷ്ട്ര ഉത്തരവാദിത്തങ്ങള്‍ അവഗണിച്ചുവെന്നും സാമൂഹിക മൂല്യങ്ങളോട് അനാദരവ്കാട്ടിയെന്നും യുഎഇ. വിഷയത്തില്‍ രാജ്യത്തിന്റെ പ്രതിഷേധം രേഖപ്പെടുത്തിയ കുറിപ്പ് സ്വീഡന്‍ എംബസിയിലെ ചാര്‍ജെ ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഔദ്യോഗികമായി കൈമാറി.
ഇത്തരം പ്രവൃത്തികള്‍ തുടര്‍ന്നും അനുവദിക്കാനുള്ള സ്വീഡിഷ് സര്‍ക്കാരിന്റെ തീരുമാനത്തെ യുഎഇ ശക്തമായി അപലപിച്ചു. സമാധാനത്തെയും സുരക്ഷയെയും പ്രതികൂലമായി ബാധിക്കുന്ന വിദ്വേഷ പ്രസംഗങ്ങളും വംശീയതയുടെ പ്രകടനങ്ങളും നിരീക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. ഇത്തരം വ്യക്തമാക്കി.