സൂപ്പര്‍മാര്‍ക്കറ്റില്‍ പോയ അമ്മ മകന്‍ വണ്ടിയിലുള്ള കാര്യം മറന്നു.. വീഡിയോയുമായി ദുബായ് പൊലീസ്

സൂപ്പര്‍മാര്‍ക്കറ്റില്‍ പോയ അമ്മ മകന്‍ വണ്ടിയിലുള്ള കാര്യം മറന്നു.. വീഡിയോയുമായി ദുബായ് പൊലീസ്
വാഹനങ്ങളില്‍ കുട്ടികളെ ഒറ്റയ്ക്ക് ഇരുത്തി പോകുന്നതുമായി ബന്ധപ്പെട്ട അപകടസാധ്യതകളെ കുറിച്ച് യുഎഇ അധികൃതര്‍ വീണ്ടും ശക്തമായ മുന്നറിയിപ്പ് നല്‍കി. ഇതു ദാരുണമായ അപകട സാധ്യതയുണ്ടാകുമെന്ന് ആവര്‍ത്തിച്ചു പറഞ്ഞ ദുബായ് പൊലീസ് ഇതിനെതിരെ രക്ഷിതാക്കള്‍ ജാഗ്രത പാലിക്കണമെന്ന് ഉപദേശിച്ചു.

ഇത്തരം അശ്രദ്ധയ്ക്ക് വദീമ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 35 പ്രകാരം യുഎഇയില്‍ കനത്ത പിഴയും തടവും വരെ ശിക്ഷ ലഭിക്കും. ബോധവത്കരണത്തിനായി വീഡിയോയും സമൂഹ മാധ്യമത്തില്‍ പങ്കുവച്ചു.

കുട്ടികളുടെ ജീവന് ഭീഷണിയായേക്കാവുന്ന അപകടഹ്ങളിലേക്ക് നയിക്കുന്നതാണ് ഈ പ്രവണത. നിയമമനുസരിച്ച് തടവും അയ്യായിരം ദിര്‍ഹം വരെ പിഴയും ശിക്ഷാര്‍ഹമാണ്. കുട്ടികളുടെ ജീവന്‍ അപകടപ്പെടുത്തുന്നതാണെങ്കില്‍ തടവും അല്ലെങ്കില്‍ പതിനായിരം ദിര്‍ഹം വരെ പിഴയും ശിക്ഷ ലഭിച്ചേക്കാം.

Other News in this category



4malayalees Recommends