യുഎഇയില്‍ നിന്ന് കേരളത്തിലേക്കുളള ടിക്കറ്റ് നിരക്കില്‍ നേരിയ കുറവ് ;വൈകാതെ നിരക്കുയരാനും സാധ്യത

യുഎഇയില്‍ നിന്ന് കേരളത്തിലേക്കുളള ടിക്കറ്റ് നിരക്കില്‍ നേരിയ കുറവ് ;വൈകാതെ നിരക്കുയരാനും സാധ്യത
യുഎഇയില്‍ നിന്ന് കേരളത്തിലേക്കുളള ടിക്കറ്റ് നിരക്കില്‍ നേരിയ കുറവ്. 6,000 രൂപ വരെയാണ് വിവിധ വിമാന കമ്പനികള്‍ കുറവ് വരുത്തിയിരിക്കുന്നത്. നിരവധി പ്രവാസികള്‍ അവധിക്കായി നാട്ടിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് ടിക്കറ്റ് നിരക്കില്‍ നേരിയ കുറവ് വരുത്താന്‍ വിമാന കമ്പനികള്‍ തയ്യാറായത്. അതേസമയം, പ്രവാസികള്‍ക്ക് മടക്ക യാത്രക്ക് വലിയ തുക നല്‍കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.

യുഎഇയില്‍ സ്‌കൂള്‍ അവധിക്കാലവും റംസാന്‍ അവധിയും എത്തിയതോടെയാണ് വിമാന ടിക്കറ്റ് നിരക്കില്‍ വലിയ വര്‍ധന ഉണ്ടായത്. മാസങ്ങള്‍ക്ക് ശേഷവും ടിക്കറ്റ് നിരക്കില്‍ കുറവ് വരുത്താന്‍ വിമാന കമ്പനികള്‍ തയ്യാറായിട്ടില്ല. ഉയര്‍ന്ന വിമാന ടിക്കറ്റ് കാരണം നിരവധി പ്രവാസികള്‍ നാട്ടിലേക്കുളള യാത്ര റദ്ദാക്കിയിരുന്നു. അവധിക്ക് നാട്ടില്‍ പോയവര്‍ക്ക് തിരിച്ച് യുഎഇയിലേക്ക് മടങ്ങണമെങ്കില്‍ വലിയ തുക നല്‍കേണ്ടിവരും.

ആയിരക്കണക്കിന് പ്രവാസികളാണ് അവധിക്ക് ശേഷം അടുത്ത മാസം മുതല്‍ കേരളത്തില്‍ നിന്നും യുഎഇയിലേക്കുളള യാത്രക്കായി തയ്യാറെടുക്കുന്നത്. 22,000 രൂപക്ക് മുകളിലാണ് ഇപ്പോള്‍ കേരളത്തില്‍ നിന്നും യുഎഇയിലേക്കുള്ള ടിക്കറ്റ് നിരക്ക്. ചില ദിവസങ്ങളില്‍ ഇത് മുപ്പതിനായിരത്തിന് മുകളിലാണ്. ഓണത്തോടനുബന്ധിച്ച് അടുത്ത മാസം ടിക്കറ്റ് നിരക്ക് ഇനിയും വലിയ തോതില്‍ ഉയ

Other News in this category



4malayalees Recommends