സുസ്ഥിര ജൈവ ഇന്ധനങ്ങളുടെ പ്രോത്സാഹനം ; ഇന്ത്യയും യുഎഇയും കൈകോര്‍ക്കുന്നു
സുസ്ഥിര ജൈവ ഇന്ധനങ്ങളുടെ പ്രോത്സാഹനത്തിനായി ഇന്ത്യയും യുഎഇയും കൈകോര്‍ക്കുന്നു. സുസ്ഥിരവും നൂതനവുമായ ജൈവ ഇന്ധനങ്ങള്‍ വികസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സഹകരണം. ജൈവ ഇന്ധന മേഖലയില്‍ യുഎഇ നല്‍കി വരുന്ന പ്രാധാന്യത്തിന്റെ ഭാഗമായാണ് പുതിയ സഖ്യം. യുഎഇ ഊര്‍ജ അടിസ്ഥാന വികസന വകുപ്പ് മന്ത്രി സുഹൈല്‍ അല്‍ മസ്‌റൂയിയാണ് സമൂഹ മാധ്യമത്തിലൂടെ പദ്ധതിയുടെ വിശദാംശങ്ങള്‍ പുറത്ത് വിട്ടത്.
ഈ വര്‍ഷം സെപ്റ്റംബറില്‍ ഇന്ത്യയില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ സഖ്യത്തിന് തുടക്കം കുറിക്കും. ജി20 ഉച്ചകോടിയില്‍ ആഗോള സഹകരണം നിലവില്‍ വരുമെന്ന് യുഎഇ ഊര്‍ജ വകുപ്പ് മന്ത്രി വ്യക്തമക്കി. പദ്ധതിക്ക് അന്തിമ രൂപമായതിന് പിന്നാലെ കഴിഞ്ഞ ആഴ്ച ഗോവയില്‍ നടന്ന ക്ലീന്‍ എനര്‍ജി മന്ത്രിതല യോഗത്തില്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം യുഎഇ നടത്തിയിരുന്നു.
ഇന്ത്യക്ക് പുറമെ ബ്രിട്ടന്‍, അമേരിക്ക എന്നീ രാജ്യങ്ങളുമായും യുഎഇ ഇത് സംബന്ധിച്ച കരാര്‍ ഒപ്പുവെക്കും. മൂന്ന് രാജ്യങ്ങളുമായും യുഎഇ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തി വരികയായിരുന്നു. ഈ മേഖലയില്‍ കൂടുതല്‍ രാജ്യങ്ങളുമായി സഹകരണത്തില്‍ ഏര്‍പ്പെടുന്നതിന്റെ സാധ്യതയും തേടുന്നുണ്ട്.