യുഎഇ പ്രസിഡന്റിന്റെ സഹോദരന് അന്തരിച്ചു; രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സെയ്ദ് അല്‍ നഹ്യാന്റെ സഹോദരനും അബുദാബി ഭരണാധികാരിയുടെ പ്രതിനിധിയുമായ അബുദാബി രാജകുടുംബാ?ഗം ഷെയ്ഖ് സായിദ് ബിന്‍ സായ്ദ് അല്‍ നഹ്യാന് അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. സഹോദരന്റെ വിയോ?ഗത്തില്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സെയ്ദ് അല്‍ നഹ്യാന് അനുശോചിച്ചു. ഷെയ്ഖ് സയിദിന്റെ നിര്യാണത്തില്‍ വിവിധ ജി സി സി രാഷ്ട്ര നേതാക്കളും അനുശോചനം രേഖപ്പെടുത്തി
ഷെയ്ഖ് സയിദിന്റെ വിയോഗത്തെ തുടര്‍ന്ന് യുഎഇയില്‍ മൂന്ന് ദിവസത്തേക്ക് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ഷെയ്ഖ് സയിദ് ബിന്‍ സായിദിനെ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് ഈ മാസം 22ന് യുഎഇ പ്രസിഡന്‍ഷ്യല്‍ കോടതി അറിയിച്ചിരുന്നു.
1965 ല്‍ അല്‍ ഐനില്‍ ജനിച്ച ഷെയ്ഖ് യിദ് ബിന്‍ സെയ്ദ് അല്‍ നഹ്യാന്, 2010 ജൂണിലാണ് അബുദാബി ഭരണാധികാരിയുടെ പ്രതിനിധിയായി നിയമിതനായത്. അബുദാബിയിലെ ആസൂത്രണ വകുപ്പിന്റെ അണ്ടര്‍സെക്രട്ടറിയായിരുന്ന അദ്ദേഹം, ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ പ്രതിനിധി കൂടിയായിരുന്നു .അബുദാബി എക്സിക്യൂട്ടീവ് കൗണ്‍സില്‍ മുന്‍ അംഗമായ ഷെയ്ഖ് സയീദ് ബിന്‍ സായിദ് മാരിടൈം പോര്‍ട്ട് അതോറിറ്റിയുടെ (അബുദാബി) ചെയര്മാന് സ്ഥാനവും വഹിച്ചിട്ടുണ്ട്.