യുഎഇയില്‍ സ്വദേശിവല്‍ക്കരണത്തില്‍ 57 ശതമാനം വര്‍ധന

യുഎഇയില്‍ സ്വദേശിവല്‍ക്കരണത്തില്‍ 57 ശതമാനം വര്‍ധന
യു.എ.ഇയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 88000 കവിഞ്ഞതായി തൊഴില്‍ മന്ത്രാലയം.

മുന്‍ വര്‍ഷത്തേക്കാള്‍ സ്വദേശിവല്‍ക്കരണത്തില്‍ 57 ശതമാനം വര്‍ധന രേഖപ്പെടുത്തി.

ഏറ്റവും കൂടുതല്‍ സ്വദേശികളെ നിയമിച്ചത് ദുബൈ എമിറേറ്റ്‌സാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. യുഎഇയിലെ 17000 സ്വകാര്യ സ്ഥാപനങ്ങളില്‍ സ്വദേശികള്‍ക്ക് തൊഴില്‍ ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ സ്വദേശികളുടെ എണ്ണത്തില്‍ ശ്രദ്ധേയമായ വളര്‍ച്ച രേഖപ്പെടുത്തിയതായി മന്ത്രാലയം അറിയിച്ചു.

Other News in this category



4malayalees Recommends