ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന അരിയുടെ പുനര്‍ കയറ്റുമതി നാലു മാസത്തേക്കു നിരോധിച്ചു
ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന അരിയുടെ പുനര്‍ കയറ്റുമതി നാലു മാസത്തേക്കു നിരോധിച്ചതായി വാണിജ്യ മന്ത്രാലയം. പ്രാദേശിക വിപണിയില്‍ അരി ലഭ്യത ഉറപ്പാക്കാനാണ് നടപടി
ഈ മാസം 20 ന് ശേഷം ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്ത അരിയുടെ പുനര്‍ കയറ്റുമതിയാണ് നിരോധിച്ചത്. കുത്തരി അടക്കം എല്ലാ അരികളും നിരോധനത്തില്‍ ഉള്‍പ്പെടുത്തും.
അരി കയറ്റുമതി ചെയ്യുന്ന സ്ഥാപനങ്ങള്‍ ഇനി വാണിജ്യ മന്ത്രാലയത്തില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങണം.