സുസ്ഥിര ഗതാഗത മാര്‍ഗങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഷാര്‍ജ റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഇലക്ട്രിക് ബസുകള്‍ കൂടി നിരത്തിലറക്കുന്നു.
പത്തു പുതിയ ഇ ടാക്‌സികള്‍ക്കൊപ്പം രണ്ട് പുതിയ ഇലക്ട്രിക് ബസുകളും നിരത്തിലറിക്കുമെന്ന് അതോറിറ്റി അറിയിച്ചത്.
27 യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന ഇ ബസുകളാണ് പുറത്തിറക്കുന്നത്.
നേരത്തെ ഇന്ധനത്തിലും ഇലക്ട്രിസിറ്റിയിലും ഓടുന്ന 750 ലേറെ ഹൈബ്രിഡ് വാഹനങ്ങള്‍ ഷാര്‍ജ ആര്‍ടിഎ പുറത്തിറക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പൂര്‍ണമായും ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ടെസ്ല മോഡല്‍ എസ്, ടെസ്ല മോഡല്‍ 3 ഇനത്തില്‍ ഉള്‍പ്പെട്ട ഇ വാഹനങ്ങള്‍ ടാക്‌സികളായി പുറത്തിറക്കുമെന്ന് അതോറിറ്റി അറിയിച്ചിട്ടുണ്ട്.