യുഎഇയില്‍ മഴയില്‍ നാശനഷ്ടം നേരിട്ടവരില്‍ അധികവും മലയാളികള്‍
ശനിയാഴ്ച പെയ്ത മഴയില്‍ നാശനഷ്ടം നേരിട്ടവരില്‍ ഭൂരിഭാഗവും മലയാളികള്‍. നഷ്ടം അധികൃതര്‍ തിട്ടപ്പെടുത്തി വരുന്നതേയുള്ളൂ. ഇതിനിടെ ദുബായിലെ പൊതു പാര്‍ക്കുകള്‍ അടച്ചു. രാത്രിയില്‍ ബീച്ചുകളിലെ നീന്തല്‍ നിരോധിച്ചു
പല മലയാളി കടകളുടേയും ബോര്‍ഡുകള്‍ കാറ്റില്‍ പറന്നു. കടയില്‍ സൂക്ഷിച്ച സാധനങ്ങള്‍ പലതും വെള്ളത്തില്‍ വീണു നശിച്ചു.
ദുബായ് ഹില്‍സ് എസ്റ്റേറ്റിലും കരാമയിലേയും അടക്കം കടപുഴകി വീണ മരങ്ങള്‍ മുനിസിപ്പാലിറ്റി നീക്കി. മിക്ക വ്യാപാരികള്‍ക്കും ഇന്‍ഷുറന്‍സ് ഉള്ളതിനാല്‍ വലിയ സാമ്പത്തിക നഷ്ടമുണ്ടാകില്ലെന്നാണ് കരുതുന്നത്.