കള്ളപ്പണ ഇടപാട് തടയുന്നതുമായി ബന്ധപ്പെട്ട് നിയന്ത്രണ ചട്ടങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് യുഎഇയില്‍ പ്രവര്‍ത്തിക്കുന്ന മണി എക്‌സ്‌ചേഞ്ച് സ്ഥാപനമായ ദിര്‍ഹം എക്‌സ്‌ചേഞ്ചിന്റെ ലൈസന്‍സ് റദ്ദാക്കി. ഗുരുതരമായ ലംഘനങ്ങള്‍ കണ്ടെത്തിയതിനാല്‍ രജിസ്റ്ററില്‍ സ്ഥാപനത്തിന്റെ പേര് നീക്കിയതായും യുഎഇ സെന്‍ട്രല്‍ ബാങ്ക് (സിബിയുഎഇ) അറിയിച്ചു.
രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ആര്‍എംബി കൊമേഴ്‌സ്യല്‍ ബ്രോക്കേഴ്‌സ് എന്ന കമ്പനിയുടെ രജിസ്‌ട്രേഷനും റദ്ദാക്കിയിട്ടുണ്ട്. ഗുരുതരമായ നിയന്ത്രണ പിഴവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് യുഎഇ സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി.
കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റകൃത്യങ്ങള്‍, തീവ്രവാദത്തിനുള്ള ധനസഹായം, നിയമവിരുദ്ധ സംഘടനകള്‍ക്കുള്ള ധനസഹായം എന്നിവ തടയുന്നതിനുള്ള 2018ലെ ഫെഡറല്‍ ഉത്തരവ് (20) പ്രകാരമാണ് നടപടി.