യുഎഇയില്‍ സ്വകാര്യ മേഖലയിലെ വ്യാജ സ്വദേശിവല്‍ക്കരണം ; സ്വദേശികളില്‍ നിന്ന് 23.2 കോടി ദിര്‍ഹം തിരിച്ചുപിടിച്ചു
സ്വകാര്യ മേഖലയില്‍ വ്യാജ സ്വദേശിവല്‍ക്കരണ ജോലികളിലൂടെ നാഫിസിന്റെ സാമ്പത്തിക സഹായം നേടിയ സ്വദേശികളില്‍ നിന്ന് 23.2 കോടി ദിര്‍ഹം തിരിച്ചുപിടിച്ചതായി മാനവ വിഭവ ശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു. സ്വദേശിവല്‍ക്കരണ ലക്ഷ്യം നേടുന്നതിനായി സ്വകാര്യ കമ്പനികള്‍ വ്യാജ നിയമനം നടത്തുന്നതായും ഇത്തരം നിയമനങ്ങള്‍ക്ക് കൂട്ടു നിന്ന് സാമ്പത്തിക സഹായം കൈപ്പറ്റുന്നതായു അന്വേഷണത്തില്‍ കണ്ടെത്തി.
സ്വകാര്യ മേഖലയില്‍ സ്വദേശികളുടെ തൊഴില്‍ പ്രാതിനിധ്യം ഉറപ്പിക്കാന്‍ നടപ്പാക്കുന്ന പദ്ധതിയില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ലെന്നു മന്ത്രാലയം അറിയിച്ചു.