സമൂഹ മാധ്യമങ്ങളിലെ വ്യാജ പരസ്യങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി അബുദാബി പ്രോസിക്യൂഷന്‍. വെബ്‌സൈറ്റുകളുടെ ആധികാരികത ഉറപ്പാക്കിയ ശേഷം മാത്രം ഓണ്‍ലൈന്‍ ഷോപ്പിങ് നടത്തണമെന്ന് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പരസ്യങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പബ്ലിക് പ്രോസിക്യൂഷന്‍ രംഗത്ത് എത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വരുന്ന പരസ്യങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. പരസ്യങ്ങളോട് പ്രതികരിക്കുന്നതിന് മുമ്പ് അതിന്റെ ആധികാരികത ഉറപ്പാക്കണം. അല്ലെങ്കില്‍ തട്ടിപ്പുകാരുടെ കെണിയില്‍ വീഴുമെന്നും പ്രോസിക്യൂഷന്‍ ഓര്‍മ്മിപ്പിച്ചു.
വന്‍വിലക്കുറവ് വാഗ്ദാനം ചെയ്ത് ജനങ്ങളെ ആകര്‍ഷിക്കുന്നതാണ് തട്ടിപ്പ് സംഘത്തിന്റ രീതി. ഇതില്‍ ആകൃഷ്ടരായി നിരവധി ആളുകള്‍ക്ക് പണം നഷ്ടമായതായും അധികൃതര്‍ പറഞ്ഞു.