നിരവധി തവണ യുവതിയെ ഫോണ്‍ വിളിച്ച് ശല്യപ്പെടുത്തിയതിന് യുവാവിന് 5,000 ദിര്‍ഹം പിഴ ചുമത്തി അബുദാബി കോടതി

നിരവധി തവണ യുവതിയെ ഫോണ്‍ വിളിച്ച് ശല്യപ്പെടുത്തിയതിന് യുവാവിന് 5,000 ദിര്‍ഹം പിഴ ചുമത്തി അബുദാബി കോടതി
നിരവധി തവണ യുവതിയെ ഫോണ്‍ വിളിച്ച് ശല്യപ്പെടുത്തിയതിന് യുവാവിന് 5,000 ദിര്‍ഹം പിഴ ചുമത്തി അബുദാബി കോടതി. നിരവധി തവണ ഫോണ്‍ ചെയ്ത് ശല്യപ്പെടുത്തിയതിനെ തുടര്‍ന്ന് സ്ത്രീക്കുണ്ടായ മാന നഷ്ടത്തിനാണ് നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടത്. അബുദാബി ഫാമിലി, സിവില്‍, അഡ്മിനിസ്‌ട്രേറ്റീവ് കേസുകള്‍ക്കായുള്ള കോടതിയുടേതാണ് ഉത്തരവ്.

തുടര്‍ച്ചയായി ഫോണ്‍ കോളുകള്‍ വിളിച്ച് പ്രതി തന്നെ ശല്യപ്പെടുത്തിയെന്നും തുടര്‍ന്നുണ്ടായ നഷ്ടങ്ങള്‍ക്ക് പ്രതി നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടാണ് യുവതി കേസ് നല്‍കിയത്. 50,000 ദിര്‍ഹം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് സ്ത്രീ പരാതി നല്‍കിയത്. കേസിന് ചിലവായ ഫീസും ചിലവും പ്രതി വഹിക്കണമെന്നും പരാതിക്കാരി പറഞ്ഞു.

പ്രതി നടത്തിയ കുറ്റകൃത്യത്തിന് 3,000 ദിര്‍ഹം പിഴ ശിക്ഷയായി കോടതി വിധിച്ചു. പ്രതിയുടെ പ്രവര്‍ത്തി മൂലം പരാതിക്കാരിക്ക് കാര്യമായ നഷ്ടമുണ്ടായതിനാല്‍ പിഴയായി 5,000 ദിര്‍ഹം നല്‍കണമെന്ന് ഉത്തരവിടുകയായിരുന്നു. ഇതോടൊപ്പം കേസിന്റ ചെലവുകള്‍ നല്കാന്‍ പ്രതി ബാധ്യസ്ഥനാണെും കോടതി നിര്‍ദ്ദേശിച്ചു.




Other News in this category



4malayalees Recommends