യുഎഇയില്‍ സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് വിദ്യാര്‍ത്ഥികള്‍ പകര്‍ച്ചപ്പനിക്കുള്ള ഫ്‌ളൂ വാക്‌സീന്‍ എടുക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍. രണ്ടു മാസത്തെ വേനല്‍ അവധിക്കു ശേഷം സ്‌കൂളില്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് രോഗ പ്രതിരോധത്തിനും ഗുരുതരമാകാതിരിക്കാനും ഫ്‌ളൂ വാക്‌സീന്‍ സഹായിക്കും. 28നാണ് സ്‌കൂള്‍ തുറക്കുന്നത്.
രോഗമുള്ള വിദ്യാര്‍ത്ഥികളെ സ്‌കൂളിലേക്ക് അയക്കരുതെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. പ്രതിരോധ കുത്തിവയ്പ് എടുത്തവര്‍ക്ക് രോഗം തീവ്രമാകില്ല.