'യുവാക്കളെ പ്രചോദിപ്പിക്കുന്നതില്‍ തന്റെ പങ്ക് നിറവേറ്റി'; യുഎഇ ബഹിരാകാശ സഞ്ചാരി അല്‍ നിയാദി

'യുവാക്കളെ പ്രചോദിപ്പിക്കുന്നതില്‍ തന്റെ പങ്ക് നിറവേറ്റി'; യുഎഇ ബഹിരാകാശ സഞ്ചാരി അല്‍ നിയാദി
യുവാക്കളെ പ്രചോദിപ്പിക്കാനായതിലുള്ള തന്റെ സംതൃപ്തി പങ്കുവെച്ച് യുഎഇ ബഹിരാകാശ സഞ്ചാരിയായ സുല്‍ത്താന്‍ അല്‍ നിയാദി. ക്രൂ 6 പുറപ്പെടുന്നതിന് മുമ്പുള്ള വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്. തന്റെ ദൗത്യത്തില്‍ ഒന്ന് നിറവേറ്റാനായി എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ആറുമാസ കാലയളവില്‍ യുവാക്കളുമായി നടത്തിയ ഇടപഴകലിനെ കുറിച്ചുള്ള ചോദ്യത്തില്‍ പ്രതികരിക്കുകയായിരുന്നു നിയാദി. ദിവസങ്ങള്‍ക്കുള്ളില്‍ നിയാദിയും സംഘവും നാട്ടിലേക്ക് മടങ്ങി എത്തും. ചരിത്ര ദൗത്യം പൂര്‍ത്തിയാക്കിയുളള നിയാദിയുടെ മടങ്ങി വരവ് വലിയ ആഘോഷമാക്കാനുളള തയ്യാറെടുപ്പിലാണ് യുഎഇ.

എല്ലാവര്‍ക്കും മനസിലാക്കാന്‍ സാധിക്കുന്ന വിധം ലളിതമായ രീതിയില്‍ ബഹിരാകാശ ജീവിതം സാധ്യമാകുമെന്ന് തെളിയിക്കുക എന്നതായിരുന്നു ആദ്യ ദിവസം മുതലുള്ള ലക്ഷ്യമെന്ന് നിയാദി പറഞ്ഞു. കഴിഞ്ഞ ആറുമാസമായി ബഹിരാകാശത്തായിരുന്ന നിയാദി യുവാക്കളുമായി സജീവമായി ഇടപഴകിയിരുന്നു. 30 വര്‍ഷത്തിലേറെയായി ബഹിരാകാശ യാത്ര നിര്‍ത്തിയ രാജ്യത്ത് നിന്നാണ് താന്‍ വന്നത്. 2019 ല്‍ ആരംഭിച്ച, ബഹിരാകാശയാത്രികരെ ബഹിരാകാശത്തേക്ക് അയക്കുന്ന യുഎഇ ബഹിരാകാശ പദ്ധതിയുടെ തുടര്‍ച്ചയാണ് തന്റെ ദൗത്യം എന്ന് നിയാദി പറഞ്ഞു.

Other News in this category



4malayalees Recommends