യുഎഇയില്‍ 565 സ്വകാര്യ കമ്പനികള്‍ സ്വദേശിവല്‍ക്കരണ നിയമം ലംഘിച്ചു
യുഎഇയില്‍ 565 സ്വകാര്യ കമ്പനികള്‍ സ്വദേശിവല്‍ക്കരണ നിയമം ലംഘിച്ചതായി മാനവ വിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം. 824 സ്വദേശികളുടെ പേരില്‍ വ്യാജ രേഖയുണ്ടാക്കിയതായാണ് കണ്ടെത്തിയത്.
കഴിഞ്ഞ ജൂലൈ മുതല്‍ ഇതുവരെയുള്ള കണക്കാണിത്. നിയമ ലംഘനം നടത്തിയ കമ്പനികള്‍ക്ക് ഇരുപതിനായിരം മുതല്‍ ഒരു ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തി. ചില കമ്പനികളെ തരം താഴ്ത്തിയെന്നും മന്ത്രാലയം വ്യക്തമാക്കി. നിലവില്‍ പതിനേഴായിരം സ്വകാര്യ കമ്പികളിലായി 81000 സ്വദേശികള്‍ രാജ്യത്ത് ജോലി ചെയ്യുന്നത്.