ദുബായിയുടെ ഡ്രൈവറില്ല വാഹന വികസനത്തിനായി സംഘടിപ്പിച്ച മത്സരത്തില്‍ പത്ത് സ്ഥാപനങ്ങള്‍ പങ്കെടുത്തു. സ്വയം പ്രവര്‍ത്തിക്കുന്ന ബസ്സുകള്‍ എന്ന തീമിലാണ് മത്സരം സംഘടിപ്പിച്ചത്. അപകടവും തടസ്സങ്ങളും മുന്‍കൂട്ടി കണ്ട് സ്വയം ഓടുന്ന ബസുകള്‍ നിര്‍മിക്കുന്ന മുന്‍നിര സ്ഥാപനങ്ങളും യുഎഇയിലെ ഗവേഷണ വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് ചലഞ്ചില്‍ പങ്കെടുത്തത്. ദുബായ് ആതിഥ്യമരുളുന്ന സെല്‍ഫ് ഡ്രൈവിങ് ട്രാന്‍സ്‌പോര്‍ട്ട് വേള്‍ഡ് കോണ്‍?ഗ്രസില്‍ ഈ മാസം 26ന് ആണ് വിജയികളെ പ്രഖ്യാപിക്കുക.
23 ലക്ഷം ഡോളറാണ് വിജയികള്‍ക്ക് ലഭിക്കുന്ന സമ്മാനത്തുക. ഇതില്‍ 20 ലക്ഷം ഡോളര്‍ സ്ഥാപനങ്ങള്‍ക്കും, മൂന്ന് ലക്ഷം ഡോളര്‍ ഗവേഷണ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമായിട്ട് നല്‍കും. യുകെ, ഈജിപ്ത്, ചൈന, ഫ്രാന്‍സ്, തായ്‌വാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികളാണ് മത്സരത്തിന്റെ അവസാന റൗണ്ടില്‍ ഇടംപിടിച്ചത്.
27 സ്ഥാപനങ്ങള്‍ രണ്ടു കാറ്റഗറികളിലായി ചലഞ്ചിന് മുന്നോട്ടു വന്നതായി ആര്‍ടിഎ അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. ഇവരില്‍ നിന്നാണ് പത്ത് സ്ഥാപനങ്ങളെ ഫൈനലിലേക്ക് തിരഞ്ഞെടുത്തത്. മൊത്തം വാഹനങ്ങളുടെ 25 ശതമാനം സ്വയം നിയന്ത്രിത വാഹനങ്ങളാക്കാനുളള ദുബായിയുടെ ലക്ഷ്യത്തിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്.