65 ടണില്‍ കൂടുതല്‍ ഭാരമുള്ള വാഹനം യുഎഇയില്‍ നിരോധിക്കും
65ടണില്‍ കൂടുതല്‍ ഭാരമുള്ള വാഹനം റോഡുകളില്‍ ഓടുന്നതിന് വിലക്കേര്‍പ്പെടുത്തുമെന്ന് യുഎഇ പ്രധാന മന്ത്രി മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. 2024ഓടെയാണ് ഇത് പ്രാബല്യത്തില്‍ വരിക.
യുഎഇ കാബിനറ്റ് അംഗീകരിച്ച വാഹനഭാരം നിയന്ത്രിക്കുന്ന ഫെഡറല്‍ നിയമത്തിന്റെ ഭാഗമാണിത്. രാജ്യത്തിന്റെ ഉന്നത നിലവാരമുള്ള സൗകര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണ് തീരുമാനമെന്ന് അദ്ദേഹം ഷൈഖ് റാഷിദ് അല്‍ മക്തൂം പറഞ്ഞു.
രാജ്യത്തെ ഫെഡറല്‍ ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ക്ക് മികച്ച വാര്‍ഷിക പ്രകടനം കാഴ്ചവെക്കുന്നതിലൂടേയും, മികച്ച നേട്ടങ്ങളും കാഴ്ചവെക്കുന്നതിലൂടെയും പാരിതോഷികവും ഇന്‍സെന്റീവ്‌സും നല്‍കാനും പദ്ധതിയുണ്ട്. കൂടാതെ വെള്ളത്തിനും വൈദ്യുതിയ്ക്കും ഒരു ഫെഡറല്‍ റെഗുലേറ്റര്‍ പ്രഖ്യാപിച്ചു. മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം.