ചര്‍ച്ച ചെയ്യപ്പെട്ട ഒരു വാര്‍ത്തയായിരുന്നു സംസ്ഥാന ചലച്ചിത്ര അവാര്‍ഡിലെ നടന് അലന്‍സിയറുടെ പ്രതിമയെ പറ്റിയുള്ള വിവാദ പ്രസ്താവന. സിനിമാ സാംസ്കാരിക മേഖലയില്‍ നിന്നും ഒരുപാട് പേര് അലന്‍സിയര്‍ക്കെതിരെ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ധ്യാന്‍ ശ്രീനിവാസനും അലന്‍സിയര്‍ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്. അലന്‍സിയര്‍ നടത്തിയത് വെറുതെ ആളാകാനുള്ള ശ്രമമാണെന്നാണ് ധ്യാന്‍ പറയുന്നത്.
'അലന്‍സിയര്‍ ചേട്ടന് വളരെ അടുത്ത സുഹൃത്തും, ജ്യേഷ്ഠതുല്യനുമാണ്. അങ്ങനെയൊരു അഭിപ്രായമുണ്ടായിരുന്നെങ്കില്‍ ആ പരിപാടിക്ക് പോകാതിരിക്കുകയാണ് വേണ്ടത്. ബഹിഷ്ക്കരിക്കുകയോ മറ്റോ ചെയ്യണമായിരുന്നു. അല്ലാതെ പോയി അവാര്‍ഡ് വാങ്ങിയ ശേഷം ഇത് പറഞ്ഞ് കേട്ടപ്പോള്‍ ഈ കാര്യം പറയാന്‍ വേണ്ടി പോയത് പോലെയാണ് എനിക്ക് തോന്നിയത്.' ധ്യാന്‍ പറഞ്ഞു.
സ്റ്റേജ് കിട്ടുമ്പോള്‍ പലര്‍ക്കും ഒന്ന് ഷൈന്‍ ചെയ്യാന്‍ തോന്നും. അതുകൊണ്ട് തന്നെ അത് ഒരു പബ്ലിസിറ്റി സ്റ്റണ്ടായി തോന്നി. സ്റ്റേറ്റ് അവാര്‍ഡ് ഫങ്ഷനില്‍ പോയി അത്തരമൊരു കാര്യം പറഞ്ഞതിന് ഇവിടുത്തെ സിസ്റ്റമാണ് ആള്‍ക്ക് എതിരെ ആക്ഷന്‍ എടുക്കേണ്ടത്. എടുക്കാത്തത് എന്തുകൊണ്ടാണെന്ന് തനിക്ക് അറിയില്ലെന്നും ധ്യാന്‍ കൂട്ടിച്ചേര്‍ത്തു.