ദുബൈ ഹെസ സ്ട്രീറ്റ് നവീകരണത്തിന് 68.9 കോടി ദിര്‍ഹത്തിന്റെ നിര്‍മ്മാണ കരാര്‍

ദുബൈ ഹെസ സ്ട്രീറ്റ് നവീകരണത്തിന് 68.9 കോടി ദിര്‍ഹത്തിന്റെ നിര്‍മ്മാണ കരാര്‍
ഹെസ്സ നഗര വികസന പദ്ധതിക്ക് നിര്‍മ്മാണ കരാര്‍ നല്‍കി ദുബൈ റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. മൂന്നു പ്രധാന ഹൈവേകളുടെ ശേഷി ഇരട്ടിയാക്കുന്നതാണ് പദ്ധതി.

68.9 കോടി ദിര്‍ഹമാണ് നാലു നഗരങ്ങളുടെ മുഖച്ഛായ മാറുന്ന വര്‍ വികസന പദ്ധതിയുടെ ചെലവ്.

ഹെസ്സ നഗരത്തിന്റെ രണ്ടു ഭാഗത്തു നിന്നുമുള്ള രണ്ടു വരി റോഡുകള്‍ നാലു വരിയായി വികസിപ്പിക്കും. മണിക്കൂറില്‍ ഇരു ഭാഗങ്ങളിലേക്കും 16000 വാഹനങ്ങള്‍ക്ക് ഒരേ സമയം കടന്നുപോകാനാകും. കൂടാതെ 13.5 കിലോമീറ്റര്‍ നീളത്തില്‍ സൈക്കിള്‍ കാല്‍നട യാത്രക്കാര്‍ക്കുള്ള ട്രാക്കുകളും നിര്‍മ്മിക്കും.

Other News in this category



4malayalees Recommends