യുഎഇയില്‍ സമൂഹ മാധ്യമങ്ങളിലൂടെയുളള തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി സൈബര്‍ സെക്യൂരിറ്റി കൗണ്‍സില്‍. അഞ്ജാത സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ആര്‍ക്കും കൈമാറരുതെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കി. ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും സൈബര്‍ സെക്യൂരിറ്റി കൗണ്‍സില്‍ അറിയിച്ചു.
സമൂഹ മാധ്യമങ്ങള്‍ വഴിയുളള ഓണ്‍ലൈന്‍ തട്ടിപ്പില്‍ യുഎഇ മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഇരകളാകുന്നത്. ഈ സാഹചര്യത്തിലാണ് പൊതുജനങ്ങള്‍ക്ക് വീണ്ടും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വാട്ട്‌സാപ്പിലൂടെയും ഇമെയിലിലൂടെയും ഫേസ് ബുക്ക് ഉള്‍പ്പെടെയുളള സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെയും വിവിധ ലിങ്കുകള്‍ അയച്ചാണ് ഇത്തരക്കാര്‍ ജനങ്ങളെ കബളിപ്പിക്കുന്നത്.
ആകര്‍ഷകമായ വാഗ്ദാനങ്ങളുമായി എത്തുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതോടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തട്ടിപ്പു സംഘത്തിന്റെ കൈകളില്‍ എത്തും. പണം പിന്‍വലിച്ചതായുളള സന്ദേശം ലഭിക്കുമ്പോഴാണ് തട്ടിപ്പിന് ഇരായതായി പലരും മനസിലാക്കുന്നത്. ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കുന്നതിന് മുമ്പ് അതിന്റ ആധികാരികത ഉറപ്പാക്കണമെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു