റെസൊണന്‍സ് പുറത്തിറക്കിയ മികച്ച നഗരങ്ങളുടെ പട്ടികയില്‍ ദുബായ്. ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയാണ് ഇവര്‍ പുറത്തിറക്കിയത്. നല്ല താമസം, സമൃദ്ധി എന്നീ ഘടകങ്ങള്‍ ഉള്‍പ്പടുത്തിയാണ് പട്ടിക തയ്യാറാക്കിയത്. ഇതില്‍ ആണ് ദുബായില്‍ നിന്നുള്ള 10 നഗരങ്ങള്‍ ഇടം പിടിച്ചിരിക്കുന്നത്.
ജീവിക്കാനും, ജോലി ചെയ്യാന്‍ സാധിക്കുന്ന വമ്പന്‍ നഗരങ്ങളിലാണ് ദുബായ് സ്ഥാനം പിടിച്ചിരിക്കുന്നത്. ആംസ്റ്റര്‍ഡാം, ലോസ് ഏഞ്ചല്‍സ്, ഇസ്താംബുള്‍, ടൊറന്റോ, ബോസ്റ്റണ്‍, സാന്‍ ഫ്രാന്‍സിസ്‌കോ, വിയന്ന, സിഡ്‌നി, മെല്‍ബണ്‍, സൂറിച്ച്, വാഷിംഗ്ടണ്‍, എന്നീ നഗരങ്ങളാണ് പട്ടികയില്‍ ഉള്ള മറ്റു നഗരങ്ങള്‍. പട്ടികയില്‍ ഒന്നാം സ്ഥാനം ലണ്ടന്‍ സ്വന്തമാക്കിയപ്പോള്‍ പാരീസ്, ന്യൂയോര്‍ക്ക്, ടോക്കിയോ, സിംഗപ്പൂര്‍, സാന്‍ ഫ്രാന്‍സിസ്‌കോ, ബാഴ്‌സലോണ, ആംസ്റ്റര്‍ഡാം, സിയോള്‍ ദുബായ് എന്നീ നഗരങ്ങളാണ് വരുന്നത്.
എയര്‍പോര്‍ട്ട് കണക്റ്റിവിറ്റി, ലാന്‍ഡ്മാര്‍ക്കുകള്‍, പാര്‍ക്കുകള്‍, റെസ്റ്റോറന്റുകള്‍, മ്യൂസിയങ്ങള്‍, പാര്‍ക്കും വിനോദവും, ഷോപ്പിംഗ്, വിദ്യാഭ്യാസ നേട്ടം, ഫോര്‍ച്യൂണ്‍ 500 ഗ്ലോബല്‍, കമ്പനികള്‍, സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം എന്നിവയെല്ലാം ഈ നഗരങ്ങള്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു.