വാഹനമോടിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം; അപകടങ്ങളില്‍ ആറ് പേര്‍ മരിച്ചതായി ദുബായ് പൊലീസ്
രാജ്യത്ത് ഈ വര്‍ഷം വാഹനമോടിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത് മൂലമുണ്ടായ അപകടങ്ങളില്‍ ആറ് പേര്‍ മരിച്ചതായി ദുബായ് പൊലീസ്. വിവിധ അപകടങ്ങളില്‍ 58 പേര്‍ക്ക് പരുക്ക് പറ്റിയതായും പൊലീസ് അറിയിച്ചു.
സംഭവത്തെ തുടര്‍ന്ന് വാഹനം ഓടിക്കുന്നതിനിടയിലുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് പൊലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
2023ലെ ആദ്യ എട്ട് മാസത്തിനുള്ളില്‍ ഡ്രൈവിംഗിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച 35,000ലധികം ആളുകളാണ് ദുബായ് പൊലീസിന്റെ ക്യാമറയില്‍ കുടുങ്ങിയത്.