യുഎഇ ഇന്ത്യ അണ്ടര്‍വാട്ടര്‍ ട്രെയിന്‍: സാധ്യതാ പഠനം തുടങ്ങിയേക്കും

യുഎഇ ഇന്ത്യ അണ്ടര്‍വാട്ടര്‍ ട്രെയിന്‍: സാധ്യതാ പഠനം തുടങ്ങിയേക്കും
യുഎഇയിലെ ഫുജൈറ നഗരത്തെയും ഇന്ത്യയിലെ മുംബൈയെയും അണ്ടര്‍വാട്ടര്‍ ട്രെയിന്‍ സര്‍വീസ് വഴി ബന്ധിപ്പിക്കുന്ന സ്വപ്ന പദ്ധതിയിലേക്ക് ഒരു ചുവട് കൂടി.

കടലിനടിയിലൂടെ 1826 കിലോമീറ്റര്‍ നീളത്തില്‍ ടണല്‍ നിര്‍മിച്ച് ഹൈസ്പീഡ് ട്രെയിന്‍ ഉപയോഗിച്ച് രണ്ട് മണിക്കൂര്‍ കൊണ്ട് ഇരു രാജ്യങ്ങളിലേക്കും സഞ്ചാരം സാധ്യമാക്കാന്‍ വിഭാവനം ചെയ്യുന്ന പദ്ധതിയുടെ സാധ്യതാ പഠനത്തിന് യുഎഇ ഒരുങ്ങുന്നു.

സ്വപ്ന പദ്ധതി യുഎഇയുടെ നാഷണല്‍ അഡൈ്വസര്‍ ബ്യൂറോ ലിമിറ്റഡിന്റെ പരിഗണനയിലാണെന്നും ഉടന്‍ തന്നെ സാധ്യതാ റിപ്പോര്‍ട്ട് തേടുമെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാഷണല്‍ അഡൈ്വസര്‍ ബ്യൂറോ ലിമിറ്റഡ് എംഡിയും ചീഫ് കണ്‍സള്‍ട്ടന്റുമായ അബ്ദുല്ല അല്‍ഷെഹി 2018ല്‍ അബുദാബിയില്‍ വച്ച് നടന്ന ഇന്ത്യയുഎഇ കോണ്‍ക്ലേവിനിടെ പദ്ധതിയുടെ പ്രാധാന്യത്തെ കുറിച്ച് വളരെ വിശദമായി സംസാരിച്ചിരുന്നു.

അറബിക്കടലിനടിയിലൂടെയുള്ള തീവണ്ടി പാത വഴി ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ, യുഎഇയിലെ ഫുജൈറ എന്നീ തുറമുഖ നഗരങ്ങളെ ബന്ധിപ്പിക്കുന്നതിലൂടെ ചരക്ക് നീക്കം, യാത്ര എന്നിവയ്‌ക്കൊപ്പം എണ്ണ പൈപ്പ് ലൈന്‍, കുടിവെള്ള പൈപ് ലൈന്‍ എന്നിവ സ്ഥാപിക്കാന്‍ കഴിയുമെന്നതാണ് യുഎഇയെ ഈ പദ്ധതിയോട് ആകര്‍ഷിക്കുന്ന പ്രധാന ഘടകം.


Other News in this category



4malayalees Recommends