യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ ഗള്‍ഫിലേക്ക്; യുഎഇ, സൗദി, ഖത്തര്‍ സന്ദര്‍ശിക്കും
ഇസ്രായേല്‍ പലസ്തീന് സംഘര്‍ഷം മൂര്‍ച്ഛിച്ച പശ്ചാത്തലത്തില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ ജിസിസി രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നു. ഇസ്രായേലിനെതിരെ അപ്രതീക്ഷിതമായി വന്‍ ആക്രമണം നടത്തിയ ഹമാസിനു മേല്‍ ജിസിസി രാജ്യങ്ങളുടെ കൂടി പിന്തുണയോടെ സമ്മര്‍ദ്ദം ശക്തമാക്കുന്നതിനാണ് സന്ദര്‍ശനം.
യുഎഇ, സൗദി, ഖത്തര്‍, ഈജിപ്ത്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമെന്ന് ഇസ്രായേലിലെ ചര്‍ച്ചകള്‍ക്ക് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ബ്ലിങ്കെന്‍ പ്രഖ്യാപിച്ചത്. ഇസ്രായേലില്‍ നിന്ന് അമേരിക്കയിലേക്ക് മടങ്ങുന്നതിന് മുമ്പ് ഈ രാജ്യങ്ങള്‍ കൂടി സന്ദര്‍ശിക്കാനാണ് തീരുമാനം.