ദുബായ് റണ്‍; രജിസ്‌ട്രേഷന്‍ ആരംഭിച്ചു, രണ്ട് ലക്ഷത്തിലധികം പേര്‍ പങ്കെടുത്തേക്കും

ദുബായ് റണ്‍; രജിസ്‌ട്രേഷന്‍ ആരംഭിച്ചു, രണ്ട് ലക്ഷത്തിലധികം പേര്‍ പങ്കെടുത്തേക്കും
ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായുളള ദുബായ് റണ്ണിന് വേണ്ടിയുളള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. രണ്ട് ലക്ഷത്തിലധികം ആളുകള്‍ അടുത്ത മാസം നടക്കുന്ന ദുബായ് റണ്ണില്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. ഒരു മാസം നീണ്ടു നില്‍ക്കുന്ന ഫിറ്റ്‌നസ് ചലഞ്ചിന് വേണ്ടിയുളള രജിസ്‌ട്രേഷന്‍ നേരത്തെ ആരംഭിച്ചിരുന്നു. ലോകശ്രദ്ധ പിടിച്ചുപറ്റിയ ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന് സമാപനം കുറിച്ച് കൊണ്ടാണ് അടുത്ത മാസം 26ന് ദുബായ് റണ്‍ സംഘടിപ്പിക്കുന്നത്.

ഇതില്‍ പങ്കെടുക്കുന്നതിനായി പൊതുജനങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാമെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. യുഎഇ നിവാസികള്‍ക്ക് പുറമെ വിദേശികള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും ദുബായ് റണ്ണില്‍ പങ്കെടുക്കാവുന്നതാണ്. കഴിഞ്ഞ വര്‍ഷം 1,93,000 ആളുകളാണ് ദുബായ് റണ്ണില്‍ പങ്കെടുത്തത്. ഇത്തവണ രണ്ട് ലക്ഷത്തിന് മുകളിലാണ് പൊതുജനങ്ങളുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നത്.

Dubairun.com എന്ന വെബ്‌സൈറ്റിലൂടെ പ്രായഭേദമന്യേ എല്ലാവര്‍ക്കും സൗജന്യമായി രജിസട്രേഷന്‍ പൂര്‍ത്തിയാക്കാവുന്നതാണ്. അഞ്ച് കിലോമീറ്റര്‍, പത്ത് കിലോമീറ്റര്‍ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായിട്ടായിരിക്കും ദുബായ് റണ്‍ സംഘടിപ്പിക്കുക. കുടുംബങ്ങള്‍ ഉള്‍പ്പെടെയുളളവര്‍ക്ക് അഞ്ച് കിലോമീറ്ററും കൂടുതല്‍ വൈദഗ്ധ്യമുള്ള ഓട്ടക്കാര്‍ക്കായി 10 കിലോമീറ്ററും മാറ്റി വച്ചിരിക്കുന്നു. ഒരു മാസം നീളുന്ന ഫിറ്റ്‌നസ് ചലഞ്ചിന് ഈ മാസം 28നാണ് തുടക്കമാവുക.

Other News in this category



4malayalees Recommends