ദുബായില്‍ ഫ്‌ളോട്ടിംഗ് പൊലീസ് സ്‌റ്റേഷന്‍ യാഥാര്‍ഥ്യമാകുന്നു
വെള്ളത്തില്‍ പൊങ്ങികിടക്കുന്ന പൊലീസ് സ്റ്റേഷന്‍ നിര്‍മ്മിക്കാന്‍ ദുബായ്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാകും ഫ്‌ളോട്ടിംഗ് പൊലീസ് സ്‌റ്റേഷന്‍ യാഥാര്‍ഥ്യമാക്കുക. ദുബായില്‍ നടക്കുന്ന അന്താരാഷ്ട്ര സാങ്കേതിക പ്രദര്‍ശനമായ ജൈറ്റക്‌സിലാണ് ഫ്‌ലോട്ടിംഗ് സ്മാര്‍ട്ട് പൊലീസ് സ്റ്റേഷന്റെ വിശദാംങ്ങള്‍ ദുബായ് പൊലീസ് പുറത്ത് വിട്ടത്. അധികം വൈകാതെ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നാണ് ദുബായ് പൊലീസ് നല്‍കുന്ന സൂചന.
വേള്‍ഡ് ഐലന്റിലാണ് വെള്ളത്തിന് മുകളില്‍ പൊങ്ങിക്കിടക്കുന്ന പൊലീസ് സ്‌റ്റേഷന്‍ നിര്‍മ്മിക്കുക. പദ്ധതിയുടെ കൂടുതല്‍ വിശദാംശങ്ങളും ഉടന്‍ പ്രഖ്യാപിക്കും. ദുബായില്‍ ഇപ്പോള്‍ നിലവിലുളള സ്മാര്‍ട്ട് പൊലീസ് സ്റ്റേഷനുകളുടെ മാതൃകയിലായിരിക്കും ഇതിന്റെയും പ്രവര്‍ത്തനം. ഓണ്‍ലൈനിലൂടെയായിരിക്കും പൊലീസ് സ്‌റ്റേഷനില്‍ നിന്നുള്ള സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുക.
പെര്‍മിറ്റുകള്‍ ഉള്‍പ്പെടെയുളള വിവിധ സേവനങ്ങള്‍ ഓണ്‍ലൈനിലൂടെ ലഭ്യമാക്കും. യുഎഇയിലെ താമസക്കാര്‍ക്ക് എമിറേറ്റ്‌സ് ഐഡി ഉപയോഗിച്ചും സന്ദര്‍ശകര്‍ക്ക് പാസ്‌പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ സമര്‍പ്പിച്ചും സേവനങ്ങള്‍ക്ക് അപേക്ഷിക്കാനാകും. ഓണ്‍ബോര്‍ഡില്‍ ഒരു ക്യാമറയുണ്ടാകും. അതുവഴി പൊതുജനങ്ങള്‍ക്ക് ഒരു ഓഫീസറുമായി ഓണ്‍ലൈന്‍ ആയി സംസാരിക്കാം. ഇരുപത്തിനാല് മണിക്കൂറും ഈ സേവനം ലഭ്യമായിരിക്കുമന്നും ദുബായ് പൊലീസ് അറിയിച്ചു.