ടാക്‌സികളും സ്‌കൂള്‍ ബസുകളും ട്രാക്ക് ചെയ്യപ്പെടും ; ഗതാഗത വകുപ്പിന്റെ പുതിയ സംവിധാനം വരുന്നു

ടാക്‌സികളും സ്‌കൂള്‍ ബസുകളും ട്രാക്ക് ചെയ്യപ്പെടും ; ഗതാഗത വകുപ്പിന്റെ പുതിയ സംവിധാനം വരുന്നു
ടാക്‌സികളെ ട്രാക്ക് ചെയ്യാനും ഡ്രൈവര്‍മാരെ നിരീക്ഷിക്കാനും വേണ്ടി 'നിര്‍മിത ബുദ്ധി' ഉപയോഗിക്കുമെന്ന് ഗതാഗത വകുപ്പിന് കീഴിലെ ദുബായ് ടാക്‌സി കോര്‍പറേഷന്‍ അറിയിച്ചു. ദുബായ് ടാക്‌സികള്‍, മോട്ടോര്‍ സൈക്കിളുകള്‍, സ്‌കൂള്‍ ബസുകള്‍, വാണിജ്യ ബസുകള്‍, എന്നിവയെല്ലാം പുതിയ സംവിധാനത്തിന് കീഴില്‍ വരും. 7200 വാഹനങ്ങളും 14,500 ഡ്രൈവര്‍മാരും ഇത്തരത്തില്‍ കൃത്യമായ വിലിയുത്താന്‍ സാധിക്കും. ദുബായില്‍ കൂടുതല്‍ ടാക്‌സികള്‍ വിന്യസിക്കുന്നുണ്ട്. യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇത്തരത്തിലുള്ള സംവിധാനം കൊണ്ടുവരുന്നത്.

ഡ്രൈവര്‍മാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ വേണ്ടിയാണ് നിര്‍മിത ബുദ്ധി സംവിധാനം. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സംവിധാനം ഉപകാരപ്പെടും. 1000 സ്‌കൂള്‍ ബസുകളും ഈ സംവിധാനത്തിന് കീഴില്‍ വരും.

Other News in this category



4malayalees Recommends