ബൈക്ക് ഡെലിവറി ജീവനക്കാര്‍ക്കായി ദുബായില്‍ ശീതീകരിച്ച 40 വിശ്രമ കേന്ദ്രങ്ങള്‍ ഒരുക്കുന്നു. ലഘു ഭക്ഷണത്തിനുള്ള ഡിസ്‌പെന്‍സര്‍, തണുത്ത വെള്ളം, മൊബൈല്‍ റീചാര്‍ജ് ചെയ്യാനുള്ള സൗകര്യം എന്നിവ വിശ്രമ കേന്ദ്രത്തിലുണ്ടാകുമെന്ന് ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു.
ഓരോ മേഖലയുടേയും പ്രാധാന്യം അനുസരിച്ച് കുറഞ്ഞത് പത്തു പേര്‍ക്ക് വിശ്രമിക്കാനും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും സൗകര്യമുണ്ടാകും. വിശ്രമ കേന്ദ്രത്തിനു പുറത്തും തണലൊരുക്കും വിധത്തിലാകും രൂപകല്‍പന.