ഇസ്രയേല്‍ മന്ത്രിയുടെ പ്രസ്താവനയെ അപലപിച്ച് യുഎഇ

ഇസ്രയേല്‍ മന്ത്രിയുടെ പ്രസ്താവനയെ അപലപിച്ച് യുഎഇ
ഗസ്സയില്‍ ആണവായുധം പ്രയോഗിക്കുന്നത് ഒരു മാര്‍ഗമാണെന്ന ഇസ്രയേല്‍മന്ത്രിയുടെ പ്രസ്താവനയെ അപലപിച്ച് യുഎഇ.

ഇസ്രായേല്‍ പൈതൃക വകുപ്പ് മന്ത്രി അമിഹായ് എലിയാഹുവാണ് കഴിഞ്ഞ ദിവസം വിവാദ പ്രസ്താവന നടത്തിയത്.

ആണവായുധം ഉപയോഗിക്കുമെന്ന പ്രസ്താവനയെ തള്ളിയ യുഎഇ വിദേശകാര്യ വകുപ്പ്, അടിയന്തരമായ മുന്‍ഗണന സിവിലിയന്‍മാരുടെ ജീവന്‍ സംരക്ഷിക്കുന്നതിനും മാനുഷിക സഹായം എത്തിക്കുന്നതിനും നല്‍കണമെന്ന് ആവശ്യപ്പെട്ടു.

Other News in this category



4malayalees Recommends