ഏകീകൃത ജിസിസി ടൂറിസം വിസ നടപ്പാക്കാനൊരുങ്ങുന്നു ; ഒറ്റവിസയില്‍ ആറ് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാം
ഏകീകൃത ജിസിസി ടൂറിസം വിസ നടപ്പാക്കുന്നതിനുള്ള നീക്കങ്ങള്‍ സജീവമായി. പദ്ധതിക്ക് കഴിഞ്ഞ ദിവസം ഒമാന്‍ തലസ്ഥാന നഗരിയില്‍ ചേര്‍ന്ന 40ാമത് ജിസിസി ആഭ്യന്തര മന്ത്രിമാരുടെ യോഗം അംഗീകാരം നല്‍കി. ഏകീകൃത ജിസിസി ടൂറിസം വിസയ്ക്ക് നേരത്തേ ജിസിസി ടൂറിസം മന്ത്രിമാരുടെ ഏകകണ്ഠമായ അംഗീകാരം ലഭിച്ചിരുന്നു.
ഒറ്റ വിസ ഉപയോഗിച്ച് വിനോദസഞ്ചാരികള്‍ക്ക് ആറ് ഗള്‍ഫ് രാജ്യങ്ങള്‍ സഞ്ചരിക്കാനുള്ള പദ്ധതിയാണിത്. വരുന്ന ഡിസംബറോടെ അന്തിമരൂപമുണ്ടാക്കാന്‍ ഊര്‍ജിത ശ്രമങ്ങള്‍ നടക്കുന്നതായി ഒമാന്‍ പൈതൃക ടൂറിസം മന്ത്രി സാലിം മുഹമ്മദ് അല്‍ മഹ്‌റൂഖി നേരത്തേ വെളിപ്പെടുത്തിയിരുന്നു. ഒമാന്‍ ആഭ്യന്തര മന്ത്രി ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ബൂസഈദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജിസിസി ആഭ്യന്തര മന്ത്രിമാരുടെ യോഗം ഗ്രീന്‍ സിഗ്‌നല്‍ നല്‍കിയതോടെ അടുത്ത വര്‍ഷം ആരംഭത്തില്‍ തന്നെ വിസ അനുവദിച്ചുതുടങ്ങുമെന്നാണ് സൂചന.