ഗാസയ്ക്ക് കൂടുതല്‍ സഹായം നല്‍കി യുഎഇ

ഗാസയ്ക്ക് കൂടുതല്‍ സഹായം നല്‍കി യുഎഇ
ഇസ്രയേല്‍ഹമാസ് യുദ്ധത്തില്‍ ദുരിതം അനുഭവിക്കുന്ന ഗാസയ്ക്ക് വീണ്ടും സഹായവുമായി യുഎഇ ഭരണകൂടം. മരുന്നും അവശ്യ വസ്തുക്കളും ഉള്‍പ്പെടെ 100ടണ്‍ സാധനങ്ങള്‍ കൂടി യുഎഇ ഈജിപ്റ്റില്‍ എത്തിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ സഹായം എത്തിക്കുന്നതിനുളള ശ്രമത്തിലാണ് യുഎഇ.

ഗാസയ്ക്ക് വേണ്ടി അനുകമ്പ എന്ന പേരില്‍ നടക്കുന്ന ക്യാമ്പയിന്റെ ഭാഗമായാണ് കൂടുതല്‍ സഹായങ്ങള്‍ യുഎഇ കയറ്റി അയച്ചത്. മരുന്ന്, മെഡിക്കല്‍ ഉപകരണങ്ങള്‍, വസ്ത്രം, ഭക്ഷണ സാധനങ്ങള്‍, സാനിറ്ററി ഉല്‍പ്പനങ്ങള്‍ തുടങ്ങിയ അവശ്യ വസ്തുക്കളാണ് ഗാസയിലേക്ക് അയച്ചത്. യുഎന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാമുമായി സഹകരിച്ച് റഫ അതിര്‍ത്തി വഴി സഹായങ്ങള്‍ ഗാസയിലെത്തിക്കുക.

യുദ്ധം ആരംഭിച്ചത് മുതല്‍ ഗാസക്ക് യുഎഇ ഭരണകൂടം സഹായം ലഭ്യമാക്കുന്നുണ്ട്. ഗാസയ്ക്ക് സഹായവുമായി നിരവധി വിമാനങ്ങളാണ് ഇതിനകം യുഎഇയില്‍ നിന്ന് പറന്നത്. ഫീല്‍ഡ് ആശുപത്രികള്‍ സ്ഥാപിക്കുന്നതിന് വേണ്ടിയുളള സഹായവും ദിവസങ്ങള്‍ മുമ്പ് കൈമാറിയിരുന്നു. ഗാസയ്ക്ക് രണ്ട് കോടി ഡോളറിന്റെ സഹായമാണ് ആദ്യ ഘട്ടത്തില്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രഖ്യാപിച്ചിരുന്നത്.



Other News in this category



4malayalees Recommends