ദേഹാസ്വാസ്ഥ്യത്തിന് ആശുപത്രിയിലെത്തിച്ച പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂര്‍ സ്വദേശി രയരോം പള്ളിപ്പടി വിളക്കുന്നേല്‍ പ്രിന്‍സ് സെബാസ്റ്റ്യന്‍ (43) ആണ് റാസല്‍ഖൈമയില്‍ മരിച്ചത്.
കഴിഞ്ഞ ഞായറാഴ്ചയാണ് പ്രിന്‍സിനെ ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കും. ഭാര്യ: ശില്പ ജോസഫ്.